92 മരുന്നുകൾക്ക് വില കുറച്ചു

സംസ്ഥാനത്ത് അർബുദത്തിനും പ്രമേഹത്തിനുമുള്ളതടക്കം 92 മരുന്നുകൾക്ക് വില കുറച്ചു. ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണ് 92 മരുന്നുകൾക്ക് വിലകുറയുന്നത്. രണ്ടാംഘട്ട വിലനിയന്ത്രത്തിന്റെ ഭാഗമായാണ് ഇത്.
നേരത്തെ 65 മരുന്നുകളുടെ വില കുറച്ചിരുന്നു. ഇതിനു പിന്നാലെയാണു 27 എണ്ണം കൂടി വിലനിയന്ത്രണ പട്ടികയിൽ ചേർത്തത്. അർബുദം, പ്രമേഹം, അണുബാധ, വേദന, രക്തസമ്മർദം എന്നിവയ്ക്കുള്ള മരുന്നുകളുടെ വില കുറയും.
വേദനസംഹാരികളായ ഡൈക്ലോഫെനാക്, ട്രഡമോൾ, കൊളെസ്‌ടെറോളിനുള്ള റോസുവസ്റ്റാറ്റിൻ, പ്രമേഹത്തിനുള്ള വോഗ്ലിബോസ്, മെറ്റ്‌ഫോർമിൻ സംയുക്തങ്ങൾ എന്നവയ്ക്കും വിലകുറയും.
92 medicines price cut down
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here