Advertisement

ലോക്‌സഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധം

December 22, 2017
Google News 1 minute Read

‘ഓഖി’ ദുരന്തത്തില്‍ കേന്ദ്രം സ്വീകരിച്ച നിലപാടില്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ലോക്‌സഭയില്‍ പ്രതിഷേധിച്ച് ഇറങ്ങി പോയി. നേരത്തെ എം.പിമാരായ കെ.സി വേണുഗോപാല്‍, ജോസ് കെ. മാണി, ശശി തരൂര്‍ എന്നിവര്‍ കേരളത്തിന് വേണ്ടി ഓഖി ദുരന്തത്തെക്കുറിച്ച് ലോക്‌സഭയില്‍ സംസാരിച്ചിരുന്നു. ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് തള്ളി കളയുക കൂടി ചെയ്ത് സംസാരിച്ചപ്പോള്‍ അതില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസ് സഭയില്‍ നിന്ന് ഇറങ്ങി പോയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here