രാജസ്ഥാന്‍ ബസ് അപകടം; മരണം മുപ്പതായി

രാജസ്ഥാനില്‍ ബസ് പാലത്തില്‍ നിന്ന് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 30കവിഞ്ഞു. ഇന്ന് രാവിലെ ജയ്പൂര്‍ മദോപുരിയിലാണ് അപകടം ഉണ്ടായത്. ബാണാസ് നദിയിലേക്കാണ് ബസ് മറിഞ്ഞത്. ലാല്‍സോട്ടിലേക്ക് പോയ തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. പാലത്തിലൂടെ മുന്നില്‍ പോയ വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ബസിന്റെ കണ്ടക്ടറാണ് അപകടം നടന്നപ്പോള്‍ വാഹനം ഓടിച്ചിരുന്നതെന്ന് സൂചനയുണ്ട്. കൈവരി തകര്‍ത്താണ് ബസ് നദിയിലേക്ക് പതിച്ചത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബസില്‍ എത്ര പേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല.
accident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here