Advertisement

ഹൈറേഞ്ചിലെ പാടങ്ങളില്‍ വിളയുന്നത് മത്സ്യങ്ങള്‍

December 25, 2017
Google News 1 minute Read
pisciculture in highrangef kerala

ഹൈറേഞ്ചിലെ പാടങ്ങളില്‍ ഇപ്പോള്‍ വിളയുന്നത് വിവിധയിനം മത്സ്യങ്ങളാണ്. അപ്പോള്‍ നെല്ല് ഒക്കെ എവിടെപ്പോയി എന്നാകും. കേരളത്തില്‍ മിക്കയിടത്തും സംഭവിച്ച പോലെ നെല്‍കൃഷി ലാഭകരമല്ലാതായപ്പോള്‍, പാടം കരയാക്കാന്‍ ഹൈറേഞ്ചില്‍ പലരും മിനക്കെട്ടില്ല. പകരം ജലലഭ്യത കൂട്ടി. വെള്ളം നിറച്ച് മത്സൃകൃഷി തുടങ്ങി.ചെറിയ തോതില്‍ ‘മീനെറിഞ്ഞ’ പലരുമിന്ന് ഏക്കര്‍ കണക്കിന് പാടത്താണ് കൃഷി നടത്തുന്നത്. ഇവര്‍ക്ക് നല്ല സഹായവുമായി ഫിഷറീസ് വകുപ്പുമെത്തി.

കരിമീന്‍,ഗോള്‍ഡ്ഫിഷ്,സിലോപ്പി എന്നിവയുടെയെല്ലാം കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് തന്നെ നല്‍കി. ഒറ്റ വിളവെടുപ്പില്‍ അഞ്ഞൂറില്‍ കൂടുതല്‍ കിലോ മത്സ്യമാണ് പലര്‍ക്കും ലഭിച്ചത്.മറ്റ് കൃഷികളെ അപേക്ഷിച്ച് മത്സ്യകൃഷിക്കിപ്പോള്‍ ചെലവ് കുറവാണെന്ന് ഹൈറേഞ്ചിലെ കര്‍ഷകര്‍ പറയുന്നു.അവര്‍ക്കിപ്പോള്‍ മത്സ്യകൃഷി പുതിയ പ്രതീക്ഷയാണ്. പാടത്ത് വെള്ളം നിലനിര്‍ത്തുന്നത് കൊണ്ട് ജലദൗര്‍ലഭ്യം ഉണ്ടാകാത്തത് മറ്റ് കൃഷികള്‍ക്ക് സഹായകമാണ്.മത്സ്യകൃഷി വഴി തണ്ണീര്‍ത്തട സംരക്ഷണത്തിന്റെ പാഠം കൂടി പകരുകയാണ് ഹൈറേഞ്ചിലെ പുതുതലമുറ കര്‍ഷകരും..

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here