ഇന്ത്യന്‍ നഗരങ്ങള്‍ ആക്രമിക്കാന്‍ അല്‍ഖ്വയ്ദ തലവന്റെ ആഹ്വാനം; വീഡിയോ പുറത്ത്

ഇന്ത്യന്‍ നഗരങ്ങള്‍ ആക്രമിക്കാന്‍ അല്‍ഖ്വയ്ദ തലവന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത്. ചൊവ്വാഴ്ച രാത്രിയോടെയാണ് വീഡിയോ പുറത്ത് വന്നത്. കാശ്മീരില്‍ വിജയം നേടുന്നതിന് ഇന്ത്യന്‍ നഗരങ്ങള്‍ ആക്രമിക്കണമെന്നാണ് വീഡിയോയില്‍ ഉള്ളത്. അല്‍ ഖ്വയ്ദയുടെ ഉപഭൂഖണ്ഡത്തിലെ സെക്കന്‍ഡ് ഇന്‍ കമാന്‍ഡന്റ് ഉസാമ മെഹ്മൂദാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.കൊല്‍ക്കത്ത, ബെംഗളൂരു, ന്യൂഡല്‍ഹി തുടങ്ങിയ മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍ ആക്രമിക്കുകയാണെങ്കില്‍ കശ്മീരില്‍നിന്ന് സൈന്യത്തിന്റെ ശ്രദ്ധ ഇവിടേക്ക് തിരിക്കാമെന്നാണ് വീഡിയോയില്‍ ഉള്ളത്. ഇന്ത്യന്‍ സൈന്യത്തിന്റെയും ഹിന്ദു സര്‍ക്കാരിന്റെയും സമാധാന പൂര്‍ണമായ ലോകം യുദ്ധക്കളമാക്കണമെന്നും വീഡിയോയില്‍ അല്‍ ഖ്വയ്ദ തലവന്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top