ചപ്പല്‍ചോര്‍ പാക്കിസ്ഥാന്‍; പാക്കിസ്ഥാനെ ചെരിപ്പു കള്ളന്മാരാക്കി സോഷ്യല്‍ മീഡിയ

chappalchorpakistan

കുല്‍ഭൂഷണ്‍ ജാദവിനെ കാണാനെത്തിയ ഭാര്യയുടെ ചെരുപ്പ് ഊരി വാങ്ങിയ ശേഷം തിരിച്ച് കൊടുക്കാത്ത പാക്കിസ്ഥാന്‍ അധികൃതരെ ചെരിപ്പ് മോഷ്ടാക്കളാക്കി സോഷ്യല്‍ മീഡിയ. ചപ്പല്‍ചോര്‍ പാക്കിസ്ഥാന്‍ എന്ന ഹാഷ് ടാഗിലാണ് പ്രതിഷേധ ക്യാമ്പെയിന്‍ ചൂടുപിടിക്കുന്നത്. കുല്‍ഭൂഷണെ കാണാനെത്തിയ ഭാര്യയുടെ പൊട്ടുവരെ പാക് അധികൃതര്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ച കഴിഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പാക് അധികൃതര്‍ ചെരിപ്പ് തിരികെ നല്‍കിയില്ല. ചെരുപ്പില്‍ സംശയകരമായ എന്തോ ഉണ്ടെന്നും ഇക്കാരണത്താലാണ് ചെരുപ്പ് തിരിച്ച് നല്‍കാത്തത് എന്നാണ് പാക്ക് അധികൃതരുടെ വിശദീകരണം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More