പ്രണയം എതിർത്തു; വളർത്തമ്മയെ 12കാരി കൊലപ്പെടുത്തി

പതിനഞ്ച് വയസുകാരനെ പ്രണയിച്ചതിന് വളർത്തമ്മ തല്ലിയതിൽ കലിപൂണ്ട പന്ത്രണ്ടുവയസുകാരി വളർത്തമ്മയെ കൊലപ്പെടുത്തി. കാമുകനായ പതിനഞ്ചുകാരന്റെ സഹായത്തോടെയാണ് 45കാരിയായ വളർത്തമ്മയെ കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ഫത്തേപ്പൂരിലാണ് കൊലപാതകം നടന്നത്.
ആൺകുട്ടിയെ മകൾ വീട്ടിൽ വിളിച്ചുവരുത്തിയത് അമ്മയെ പ്രകോപപ്പിക്കുകയും അവർ പെൺകുട്ടിയെ അടിക്കുകയും ചെയ്തു. ഇതിൽ കലി പൂണ്ടാണ് പെൺകുട്ടി കാമുകന്റെ സഹായത്തോടെ അമ്മയെ കൊല്ലാൻ തീരുമാനിച്ചത്. രാത്രിയിൽ ഇരുവരും ചേർന്ന് ഉറങ്ങിക്കിടന്ന സ്ത്രീയെ കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം വീടുവിട്ട പോയ ഇരുവരും അടുത്ത ദിവസമാണ് തിരിച്ചെത്തിയത്.
പിറ്റേ ദിവസം രാവിലെ പെൺകുട്ടി അമ്മയ്ക്ക് സുഖമില്ലെന്നും അമ്മ വിളിച്ചിട്ട് മിണ്ടുന്നില്ലെന്നും അയൽക്കാരോട് പറയുകയായിരുന്നു. ഏറെ നാളായി അമ്മ അസുഖബാധിതയായിരുന്നുവെന്നും പെൺകുട്ടി അയൽക്കാരോട് പറഞ്ഞു.
കൊല്ലപ്പെട്ട സ്ത്രീയുടെ ശവസംസ്‌കാര സമയത്ത് സംശയം തോന്നിയ ചിലർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്‌തെങ്കിലും ഒന്നുമറിയില്ലെന്ന മറുപടിയാണ് ആദ്യം ലഭിച്ചത്.
എന്നാൽ പിന്നീട് വീണ്ടും ചോദ്യം ചെയ്തതോടെ പിടിച്ചുനിൽക്കാനാകാതെ പെൺകുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു. താനും കൂട്ടുകാരനും ചേർന്നാണ് വളർത്തമ്മയെ കൊലപ്പെടുത്തിയതെന്ന് പെൺകുട്ടി പൊലീസിൽ മൊഴി നൽകി. ഇതോടെ പൊലീസ് രണ്ടുപേരെയും അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലേക്ക് മാറ്റി.
മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് പെൺകുട്ടിയെ ദത്തെടുക്കുന്നത്. പ്രണയം എതിർത്തത് അമ്മയ്ക്ക് തന്നോട് സ്‌നേഹമില്ലാഞ്ഞിട്ടാണെന്ന് കരുതിയാണ് അമ്മയെ കൊലപ്പെടുത്തിയെതെന്നായിരുന്നു പെൺകുട്ടിയുടെ ന്യായീകരണം.
12 year old killed mother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here