സിപിഐഎം നേതാവിന് വെട്ടേറ്റു; ശ്രീകാര്യത്ത് ഇന്ന് ഹര്‍ത്താല്‍

തിരുവനന്തപുരം ശ്രീകാര്യത്ത് സിപിഐഎം ഏരിയാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു. വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗം എല്‍ എസ് സാജുവിനെ ഒരുസംഘം ആളുകള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. തലയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കൈയ്ക്കും കാലിനും ഗുരുതര പരുക്കുണ്ട്. സാജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു . ഏരിയാ സമ്മേളനത്തിലെ ജനപങ്കാളിത്തതില്‍ വിറളിപൂണ്ട ആര്‍എസ്എസ് പ്രവര്‍ത്തകരാണ് സാജുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് സിപിഐഎം ഏരിയാ സെക്രട്ടറി ലെനിന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തില്‍ പ്രതിഷേധിച്ച് ശ്രീകാര്യത്തും പഴയ ഉള്ളൂര്‍ പഞ്ചായത്ത് പ്രദേശത്തും ഇന്ന് സിപിഐഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here