ഖത്തറിൽ കനത്ത മൂടൽ മഞ്ഞിന് സാധ്യത

വരും ദിവസങ്ങളിൽ ഖത്തറിൽ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ മാസം 29 വെള്ളിയാഴ്ച മുതൽ ജനുവരി രണ്ടാം തിയ്യതി ചൊവ്വാഴ്ച വരെയാണ് മൂടൽ മഞ്ഞ് കനത്ത് അനുഭവപ്പെടുക.
മൂടൽ മഞ്ഞിനെ തുടർന്ന് കാഴ്ചാ പരിധി ഒരു കിലോമീറ്ററിന് താഴെയാകാനും ഒന്നും കാണാത്ത അവസ്ഥയുണ്ടാകാനും സാധ്യതയുണ്ട്.
മൂടൽ മഞ്ഞുമൂലമുണ്ടാകുന്ന അപകടങ്ങൾ സംഭവിക്കാതിരിക്കാൻ വാഹനമോടിക്കുന്നവർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും പാലിക്കണമെന്നും അധികൃതർ നല്കുന്ന വിവരങ്ങൾ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here