Advertisement

പാചക വാതകത്തിന്റെ പ്രതിമാസ വിലവർധന സർക്കാർ നിർത്തലാക്കാനൊരുങ്ങുന്നു

December 29, 2017
Google News 1 minute Read
cooking gas cylinder subsidy stops govt may withdraw monthly hike on LPG cylinders

പാചക വാതകത്തിന്റെ പ്രതിമാസ വിലവർധന നിർത്തലാക്കുമെന്ന് സൂചന. പാവങ്ങൾക്കും പാചകവാതകം നൽകുമെന്ന കേന്ദ്രസർക്കാരിന്റെ പദ്ധതിക്കെതിരാണ് പാചകവാതകത്തിന്റെ പ്രതിമാസ വിലവർദ്ധനയെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞതോടെയാണ് കേന്ദ്രസർക്കാർ ഈ തിരുത്തൽ നടപടിക്കൊരുങ്ങുന്നത്.

എണ്ണവിലയിലെ ശരാശരിയും മുൻമാസത്തെ വിനിമയ മൂല്യവും കണക്കിലെടുത്താണ് പ്രതിമാസം പാചക വാതകത്തിന്റെ വിലയിൽ വർധനവ് വരുത്തിയിരുന്നത്. തുടക്കത്തിൽ രണ്ട് രുപയായിരുന്ന വർധനവ് പിന്നീട് ഇത് മൂന്നുരുപയാക്കി ഉയർത്തി.

ഇതിന് പുറമേ 2013 ഡിസംബർ മുതൽ സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന്റെ വിലയും വർധിപ്പിച്ചുവരികയായിരുന്നു. സബ്‌സിഡി നിരക്കിലുള്ള പാചക വാതകം ഉപയോഗിക്കുന്ന 18.11 കോടി പേരാണ് രാജ്യത്തുള്ളത്. കഴിഞ്ഞ ഒരുവർഷത്തിനിടെ പ്രധാൻമന്ത്രി ഉജ്ജ്വല യോജന പ്രകാരം പാവപ്പെട്ട സ്ത്രീകൾക്ക് നൽകിയ മൂന്ന് കോടി സൗജന്യ കണക്ഷനുകൾ ഉൾപ്പടെയാണിത്.

 

govt may withdraw monthly hike on LPG cylinders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here