മുത്തലാഖ് ബിൽ അടുത്ത ആഴ്ച രാജ്യസഭയിൽ

ലോക്‌സഭ പാസ്സാക്കിയ മുത്തലാഖ് ബിൽ അടുത്തയാഴ്ച്ച രാജ്യസഭയിൽ പാസ്സാക്കിയേക്കുമെന്ന് പാർലമെന്ററികാര്യ സഹമന്ത്രി വിജയ് ഗോയൽ.
ബിജെപിക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ ബിൽ പാസ്സാക്കിയെടുക്കുന്നതിനുള്ള സമവായ ശ്രമത്തിലാണ് കേന്ദ്രസർക്കാർ. കോൺഗ്രസിന്റെ നിലപാട് രാജ്യസഭയിൽ നിർണായകമാകും.
മുത്തലാഖ് നടത്തുന്നവർക്ക് മൂന്ന് വർഷം തടവുശിക്ഷ. ഇരകൾക്ക് ജീവനാംശവും പ്രായപൂർത്തിയാകാത്ത മക്കളെ ഒപ്പം കൂട്ടാനുള്ള അവകാശവും ഉറപ്പ് നൽകുന്നതാണ് ബില്ല്. അസദുദ്ദീൻ ഒവൈസിയും എൻ.കെ പ്രേമചന്ദ്രനും എ സമ്പത്തും അടക്കമുള്ളവർ അവതരിപ്പിച്ച ഭേദഗതികൾ തള്ളിയാണ് ബില്ല് ലോക്‌സഭയിൽ
പാസ്സാക്കിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here