കൊട്ടക്കമ്പൂര്‍ ഭൂമി വിവാദം;രണ്ട് കമ്പിനികള്‍ക്ക് സബ്കളക്ടറുടെ നോട്ടീസ്

കൊട്ടക്കമ്പൂര്‍ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് സിപിഎം നേതാവിന്റെ ഉടമസ്ഥതയിലുള്ള കമ്പിനിക്കും ചെന്നൈ കമ്പിനിക്കും ദേവികുളം സബ്കളക്ടര്‍ നോട്ടീസ് അയച്ചു. റോയല്‍ പ്ലാന്റേഷന്‍, ജോര്‍ജ്ജ് മൈജോ തുടങ്ങിയ കമ്പനികള്‍ക്കാണ് നോട്ടീസ് ലഭിച്ചത്. പെരുമ്പാവൂരിലെ സിപിഎം നേതാവ് സി.ഒ.വൈ റെജിയുടേതാണ് റോയല്‍ പ്ലാന്റേഷന്‍. കമ്പിനിയുടെ രേഖകള്‍ ജനുവരി ആദ്യവാരം തന്നെ ഹാജരാക്കാന്‍ സബ്കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോര്‍ജ്ജ് മൈജോ കമ്പിനിയുടെ അനാസ്ഥകള്‍ കണക്കിലെടുത്താണ് സബ്കളക്ടര്‍ കമ്പിനിക്കെതിരെ നടപടി എടുത്തിരിക്കുന്നത്. ഫെബ്രുവരി ആദ്യവാരം തന്നെ രേഖകല്‍ ഹാജരാക്കാന്‍ സബ്കളക്ടര്‍ ജോര്‍ജ്ജ് മൈജോ കമ്പിനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊട്ടക്കമ്പൂര്‍ മേഖലയില്‍ അനധികൃതമായി കമ്പനികള്‍ സ്വന്തമാക്കിയ ഭൂമി പിടിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് ദേവികുളം സബ് കളക്ടറിന്റെ നടപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here