ഗുരുഗ്രാമില്‍ ആറ് പേരെ കൊന്ന കൊലയാളിയെ പിടികൂടി

ഹരിയാനയിലെ പല്‍വാലില്‍ ആറ് പേരെ കൊലചെയ്ത കൊലയാളി പിടിയില്‍. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയ്ക്കും നാല് മണിയ്ക്കും ഇടയിലാണ് ആക്രമി ആറ് പേരെ കൊന്നത്. പല്‍വാല്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് ആറ് കൊലപാതകങ്ങളും നടന്നത്. ഇരുമ്പു വടികൊണ്ടുള്ള അടിയേറ്റാണ് എല്ലാവരും മരിച്ചത്. അക്രമി ഈ വടിയുമായി നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ രാവിലെ മുതല്‍ പ്രചരിച്ചിരുന്നു. ആദര്‍ശര്‍ നഗറില്‍ നിന്നാണ് അക്രമിയെ പിടികൂടിയത്. പുലര്‍ച്ചെ രണ്ടരയ്ക്കാണ് ഇയാള്‍ ആദ്യ കൊലപാതകം നടത്തിയത്. ആശുപത്രിയിലെത്തിയ ഇയാള്‍ ഒരു സ്ത്രീയെ അടിച്ച് കൊന്നു. ആഗ്ര റോഡ് മുതല്‍ മിനാര്‍ ഗേറ്റ് വരെ വഴിയരികില്‍ കണ്ട നാല് പേരെയാണ് കമ്പി വടിക്ക് അടിച്ചുകൊന്നത്. പിന്നീട് ഒരു സെക്യൂരിറ്റിക്കാരനേയും കൊലപ്പെടുത്തി. നരേഷ് എന്നയാളിനെയാണ് കൊലപ്പെടുത്തിയത് എന്നാണ് സൂചന. ഇയാളെ പോലീസ് സംഘം ചോദ്യം ചെയ്ത് വരികയാണ്. ഇയാള്‍ വിമുക്ത ഭടനാണെന്ന് സൂചനയുണ്ട്.
murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here