ഇറാനിൽ പ്രക്ഷോഭം ശക്തമാകുന്നു; മരണസംഖ്യ 20 കടന്നു

ഇറാനിലെ മതരാഷ്ട്രീയ നേതൃത്വത്തിനെതിരെ ഉയർന്ന ജനകീയ പ്രക്ഷോഭം ശക്തമാവുന്നു. കഴിഞ്ഞ ദിവസം 9 പേർ കൂടി കൊല്ലപ്പെട്ടതോടെ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി.
കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്. ഏകാധിപതിയ്ക്ക് മരണം എന്ന മുദ്രാവാക്യം ഇറാനിൽ നിന്ന് ഉയർന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
ഇന്നലെ ഒരു പൊലീസുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ നിന്ന് തോക്കുകൾ പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് 6 പ്രക്ഷോഭകർ കൊല്ലപ്പെട്ടത്. ഇന്നലെ കൊല്ലപ്പെട്ടവരിൽ 11 വയസുള്ള കുട്ടിയും ഉൾപ്പെട്ടു. നൂറു കണക്കിന് ആളുകൾ അറസ്റ്റിലായിട്ടുണ്ട്. ടെഹ്‌റാനിൽ മാത്രം 450 ലധികം ആളുകളാണ് അറസ്റ്റിലായിരിക്കുന്നത്.
ഹസ്സൻ റൂഹാനി ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെയാണ് പ്രക്ഷോഭം ആരംഭിച്ചതെങ്കിലും പിന്നീട് അത് ഇറാനിയൻ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമീനിയ്ക്കതിരായ പ്രക്ഷോഭമായി മാറുന്ന കാഴ്ചയാണ് കാണുന്നത്.
സാമ്പത്തിക കാരണങ്ങളുന്നയിച്ച് മാഷദിൽ ആരംഭിച്ച പ്രക്ഷോഭം മറ്റ് ഇറാനിയൻ ?ന?ഗരങ്ങളിലേക്കും പടരുകയായിരുന്നു.
22 killed in iran protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here