ബസ് പാറയിടുക്കിലേക്ക് മറിഞ്ഞു; 48 മരണം

48 killed in Peru 'Devil's Curve' bus crash

ബസ് പാറയിടുക്കിലേക്ക് മറിഞ്ഞ് 48 പേർ മരിച്ചു. പെറുവിലാണ് സംഭവം. ഹൗക്കോയിൽ നിന്ന് പെറു തലസ്ഥാനമായ ലിമയിലേക്ക് 57 പേരുമായി വരികയായിരുന്ന ബസാണ് മറിഞ്ഞത്. രണ്ട് ജീവനക്കാരും 55 യാത്രക്കാരുമാണ് ബസിലുണ്ടായിരുന്നത്. പെറുവിലെ ‘ചെകുത്താൻ വളവ്’ എന്നറിയപ്പെടുന്ന സ്ഥലത്തായിരുന്നു അപകടം.

രാത്രിയാണ് അപകടമുണ്ടായത്. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനത്തിന് ഏറെ ബുദ്ധിമുട്ടിയതായി പോലീസ് പറഞ്ഞു. ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് നീക്കം ചെയ്തത്.

 

 

bus overturned


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top