Advertisement

ഇത് ഷൂട്ട് ചെയ്യുന്നതിനിടെ വിനായകന് അപകടം പറ്റിയിരുന്നു; വീഡിയോ പുറത്ത്

January 3, 2018
0 minutes Read

ആട് 2 ലെ നടന്‍ വിനായകന്റെ ഈ എന്‍ട്രി ആരും മറക്കില്ല. സിനിമയ്ക്ക് മുന്പായി ട്രെയിലര്‍ എത്തിയപ്പോഴേ ഈ രംഗം പ്രേക്ഷകരുടെ മനസില്‍ കയറിപ്പറ്റിയിരുന്നു. ഡ്യൂഡ് എന്ന കഥാപാത്രത്തെയാണ് വിനായകന്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. നിര്‍മ്മാതാവും നടനുമായ വിജയ് മേനോനാണ് അപകടത്തിന്റെ കാരണം വ്യക്തമാക്കിയത്. പിന്നാലെ ഇതിന്റെ വീഡിയോയും പുറത്ത് വന്നു. സ്ഫോടനം വിചാരിച്ചതിനേക്കാള്‍ ഭയങ്കരമായിരുന്നെന്നും തീയുടെ ചൂട് കൊണ്ട് വിനായകന്റെ തലഭാഗം മുഴുവനായി ചൂടായി. തുടര്‍ന്ന് രണ്ട് ബക്കറ്റ് വെള്ളം ഒഴിക്കുകയായിരുന്നു. നാട്ടുകാരൊക്കെ അടുത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ആരെങ്കിലും മരിച്ചിരിക്കുമെന്നാണ് കരുതിയതെന്നും വിജയ് ബാബു പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top