150 വർഷങ്ങൾക്ക് മുമ്പ് നടന്ന ആ ആകാശവിസമയം വീണ്ടും സംഭവിക്കുന്നു

ആകാശത്ത് വിസമയകാഴ്ച്ച ഒരുക്കി സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ എത്തുന്നു. ജനുവരി 31 നാണ് ഈ പ്രതിഭാസം ആകാശത്ത് കാണുക. 150 വർഷങ്ങൾക്ക് മുമ്പാണ് അവസാനമായി ആകാശത്ത് ഈ മായക്കാഴ്ച്ച തെളിഞ്ഞത്.
എന്താണ് സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ ?
ഈ മാസം മൂന്ന് പൂർണ ചന്ദ്രനാണ് ആകാശത്ത് തെളിയുക. ഇതിൽ ആദ്യത്തെ സൂപ്പർ മൂൺ ആയിരുന്നു. സൂപ്പർ മൂൺ എന്നുവെച്ചാൽ ചന്ദ്രന്റെ 15 ശതമാനത്തോളം വലിപ്പകൂടുതൽ തോന്നിക്കുന്ന ചന്ദ്രൻ. ഇതിന് ശേഷം ജനുവരി 31 ന് രണ്ടാമത്തെ പൂർണ ചന്ദ്രനായ ബ്ലൂ മൂൺ ആകാശത്ത് തെളിയും. ശരാശരി രണ്ടര വർഷം കൂടുമ്പോഴാണ് ബ്ലൂമൂൺ തെളിയാറുള്ളു. ഇതിന് ശേഷം വരുന്ന പൂർണ ചന്ദ്രനാണ് ബല്ഡ് മൂൺ.
പൂർണ ചന്ദ്രഗ്രഹണത്തിന്റെ സമയത്താണ് ബ്ലഡ് മൂൺ തെളിയുന്നത്. ഈ സമയത്ത് ചന്ദ്രന് ചുവന്ന നിറമായിരിക്കും. ഈ സമയത്ത് സൂര്യന്റെ ചുവന്ന രശ്മി പ്രതിഫലിക്കുന്നതിനാലാണ് ചന്ദ്രന് ഈ നിറം വരുന്നത്. ഫെബ്രുവരി 1 ന് വെളുപ്പിനായിരിക്കും ഈ പ്രതിഭാസം നടക്കുക.
എവിടെ നിന്നാൽ കാണാം ?
ഈ പ്രതിഭാസം നോർത്ത് അമേരിക്കയിലെ പശ്ചിമ ഭാഗത്ത് നിന്നാൽ മാത്രമേ കാണാൻ സാധിക്കുകയുള്ളു.
blood moon in january
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here