Advertisement

ഇന്ന് ബ്ലഡ് മൂൺ; എപ്പോൾ കാണാം ? എവിടെ നിന്നാൽ കാണാം ?

November 8, 2022
Google News 1 minute Read
blood moon today

ഇന്ന് ബ്ലഡ് മൂൺ. കഴിഞ്ഞ മൂന്ന് വർഷത്തെ ഏറ്റവും അവസാനത്തെ പൂർണ ചന്ദ്രഗ്രഹണമാണ് ഇന്ന് നടക്കുന്നത്. ഇനി ഈ പ്രതിഭാസം മാർച്ച് 14, 2025 നാകും നടക്കുക. ( blood moon today )

നാസ നൽകുന്ന വിവരം പ്രകാരം നോർത്ത്, സെൻട്രൽ അമേരിക്കയിലാും, കൊളംബിയ, വെനസ്വേല, പെറു, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, അലാസ്‌ക, ഹവായ് എന്നിവിടങ്ങളിലാണ് ബ്ലഡ് മൂൺ വ്യക്തമായി കാണാൻ സാധിക്കുക.

Read Also: അഞ്ച് പതിറ്റാണ്ടിനിപ്പുറം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ നാസ; മെഗാ മൂൺ റോക്കറ്റ് ഒരുങ്ങി

ഇന്ത്യയിലും പൂർണ ചന്ദ്രഗ്രഹണം കാണാൻ സാധിക്കും. എന്നാൽ ഇന്ത്യയിൽ ഗുവാഹട്ടി, സിലിഗുരി, കൊൽക്കത്ത, ഭുവനേശ്വർ എന്നിവിടങ്ങളിലാണ് ഈ ചാന്ദ്ര പ്രതിഭാസം വ്യക്തമായി കാണാനാവുക. ഡൽഹി, ശ്രീനഗർ, ചെന്നൈ, ഗാന്ധിനഗർ, മുംബൈ എന്നിവിടിങ്ങളിൽ നിന്ന് ഭാഗി ചന്ദ്രഗ്രഹണം കാണാൻ സാധിക്കും.

ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 2.39 മുതൽ ഭാഗിക ചന്ദ്രഗ്രണം ആരംഭിച്ചു. 03.46 മുതൽ പൂർണ ചന്ദ്രഗ്രഹണവും ആരംഭിച്ചു. 6.19 വരെ ഇത് തുടരും.

Story Highlights: blood moon today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here