പ്രണയഗാനങ്ങളുടെ ‘മിശിഹാ’, ഗൗതം മേനോന്റെ ഏറ്റവും പുതിയ ചിത്രത്തിലെ ഗാനമെത്തി

ഗൗതം മേനോന്റെ ചിത്രങ്ങിലെ പ്രണയഗാനങ്ങള്‍ക്കെല്ലാം ഒടുക്കത്തെ ഫീലാണ്. ഇങ്ങനെ ചിന്തിക്കാത്ത ഒരു സിനിമാ ആസ്വാദകന്‍ ഉണ്ടാകുമോ? എന്നാല്‍ ആ കൂട്ടത്തിലേക്ക് ഒരു ഗാനം കൂടി എത്തി. എന്നൈ നോക്കി പായും തോട്ട എന്ന ഗൗതും മേനോന്റെ ചിത്രത്തിലെ വിസിരി എന്ന ഗാനമാണ് പ്രണയത്തിന്റെ മൂടല്‍ മഞ്ഞൊരുക്കി എത്തിയിരിക്കുന്നത്. ധനുഷാണ് ഈ ചിത്രത്തിലെ നായകന്‍. റാണ ദഗുപതി ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പുതുമുഖ താരം മേഖ ആകാശാണ് ചിത്രത്തിലെ നായിക.യുവശങ്കര്‍ രാജയുടേതാണ് സംഗീതം. സൂര്യയ്ക്ക് വേണ്ടി 2013ല്‍ ഗൗതം വാസുദേവ മേനോന്‍ എഴുതിയ തിരക്കഥയായിരുന്നു ഇത്. എന്നാല്‍ സൂര്യ ഈ ചിത്രം ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ധനുഷ് ഈ ചിത്രത്തിലെത്തുന്നത്. റൊമാന്റിക് ത്രില്ലര്‍ ചിത്രമാണിത്. 2016ലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here