മാനം കാത്ത് പാണ്ഡ്യ; 77 റണ്‍സ് ലീഡ് നേടി ദക്ഷിണാഫ്രിക്ക

കേപ്ടൗണ്‍ ടെസ്റ്റില്‍ സൗത്താഫ്രിക്കന്‍ ബൗളേഴ്‌സിന് മുന്‍പില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് വീണ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുന്‍പില്‍ ഹര്‍ദിക്ക് പാണ്ഡ്യ മികവ് പുലര്‍ത്തി. സൗത്താഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 286 റണ്‍സ് നേടാന്‍ കഴിയാതെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 209 റണ്‍സില്‍ അവസാനിച്ചു. 93 റണ്‍സ് നേടിയ ഹര്‍ദിക്ക് പാണ്ഡ്യ മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. 95 പന്തുകളില്‍ നിന്ന് പതിനാല് ഫോറുകളും ഒരു സിക്‌സറും അടങ്ങിയതായിരുന്നു പാണ്ഡ്യയുടെ ഇന്നിങ്‌സ്. 86 പന്തുകളില്‍ നിന്ന് 25 റണ്‍സ് നേടി ഭുവനേശ്വര്‍ കുമാര്‍ പാണ്ഡ്യക്ക് പിന്തുണ നല്‍കി. സൗത്താഫ്രിക്ക 77 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. സൗത്താഫ്രിക്കയ്ക്ക് വേണ്ടി റബാഡയും ഫിലാന്‍ഡറും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. സൗത്താഫ്രിക്കയുടെ പേസ് നിരയ്ക്ക് മുന്‍പില്‍ കവാത്ത് മറന്ന കളിക്കാരെ പോലെയായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. ഒരു സമയത്ത് നാണക്കേടിലേക്ക് കൂപ്പുകുത്തിയ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിന് രക്ഷകനായത് പാണ്ഡ്യയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ തൃപ്തിപ്പെടുത്തിയ ഇന്നിങ്‌സ് ആയിരുന്നു പാണ്ഡ്യ കേപ്ടൗണില്‍ കാഴ്ചവെച്ചത്. മത്സരം മൂന്ന് ദിവസങ്ങള്‍ കൂടി അവശേഷിക്കേ സൗത്താഫ്രിക്കയെ പിടിച്ചുകെട്ടാന്‍ ഇന്ത്യ കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടി വരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here