സജി ബഷീറിന് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്?

നിരവധി അഴിമതി ആരോപണങ്ങള്‍ക്ക് വിധേയനും ഒട്ടേറെ വിജിലന്‍സ് കേസുകളില്‍ അന്വേഷണത്തിന് വിധേയനുമായ സജി ബഷീറിനെ കെല്‍പാം എം.ഡിയായി നിയമിച്ച് സര്‍ക്കാര്‍. സിഡ്കോയില്‍ എം.ഡിയായിരിക്കെ സജി ബഷീര്‍ സര്‍ക്കാരിന് 5.47 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് സി.എ.ജി കണ്ടെത്തിയതിനെ തുടര്‍ന്ന് തല്‍സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. അതേ തുടര്‍ന്ന് നിയമനങ്ങള്‍ നിഷേധിക്കുന്നുവെന്ന് പറഞ്ഞ് സജി ബഷീര്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് കെല്‍പാം എം.ഡിയായി നിയമനം നല്‍കിയത്. അതിനാല്‍ അഴിമതിക്കാരനായ സജി ബഷീറിനെ സര്‍ക്കാര്‍ ചേര്‍ത്ത് നിര്‍ത്തുകയാണെന്ന ആക്ഷേപവും ഉണ്ട്. എന്നാല്‍ കോടതിയലക്ഷ്യം ഭയന്ന് മാത്രമാണ് സജി ബഷീറിന് വീണ്ടും നിയമനം നല്‍കേണ്ടി വന്നതെന്ന ന്യായീകരണമുമായി വ്യവസായവകുപ്പ് മന്ത്രി എ.സി മൊയ്തീന് രംഗത്ത് വന്നു. അഴിമതിക്കാരനായ സജി ബഷീറിനെ ഒരു വിധത്തിലും സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നും മന്ത്രി വിശദീകരണം നല്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here