കേപ്ടൗണ്‍ ടെസ്റ്റ്; ഇന്ത്യയുടെ വിജയലക്ഷ്യം 208

ഒന്നാം ഇന്നിംഗ്‌സില്‍ 77 റണ്‍സിന്റെ ലീഡ് നേടിയ സൗത്താഫ്രിക്ക രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ന്നടിഞ്ഞു. 65/2 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച സൗത്താഫ്രിക്കയുടെ എല്ലാ വിക്കറ്റുകളും 130 റണ്‍സില്‍ നഷ്ടമായി. അവസാന എട്ട് വിക്കറ്റുകളും 65 റണ്‍സ് എടുക്കുന്നതിനിടയിലാണ് നഷ്ടമായത്. ബുംറയും ഷമിയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാറും പാണ്ഡ്യയും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. പേസിനെ തുണക്കുന്ന പിച്ചില്‍ 208 റണ്‍സ് എന്ന വിജയലക്ഷ്യം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ചെറുതാക്കി കാണില്ല. മൂന്നാം ദിനം പെയ്ത മഴയും പിച്ചിലെ ഈര്‍പ്പവും ബാറ്റ്‌സ്മാന്‍മാരെ ബുദ്ധിമുട്ടിക്കും. അതിനാല്‍ തന്നെ അവസാന ദിനമായ നാളെ ആദ്യ സെഷനില്‍ ബാറ്റ് ചെയ്യുക ദുഷ്‌കരമാണ്. നാലാം ദിനമായ ഇന്ന് പരമാവധി സ്‌കോര്‍ ചെയ്യുകയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുന്‍പിലെ വെല്ലുവിളി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here