ഐഎംഎ പ്ലാന്റ്; പാലോട്ടില്‍ സമരം ശക്തമാക്കി നാട്ടുകാര്‍

ima

തിരുവനന്തപുരം പാലോട്ടെ ഐഎംഎയുടെ ആശുപത്രി മാലിന്യ പ്ലാന്റിനെതിരെ സമരം ശക്തമാക്കി നാട്ടുകാര്‍. ഇന്ന് മുതല്‍ പന്തല്‍കെട്ടി സമരം ആരംഭിക്കും. പ്ലാന്റിനെതിരെ വനം വകുപ്പിന് പിന്നാലെ റവന്യൂ വകുപ്പും രംഗത്ത് വന്നിട്ടുണ്ട്. പരിസ്ഥിതി ലോല പ്രദേശമാണെന്ന് ബോധ്യപ്പെട്ട ഐഎംഎ പ്ലാന്റ് വേണമെന്നില്ലെന്നാണ് പരസ്യമായി പ്രഖ്യാപിക്കുന്നതെങ്കിലും പദ്ധതി നടപ്പാക്കാന്‍ ഐഎംഎ ഗൂഢനീക്കങ്ങള്‍ നടത്തുന്നുവെന്നാണ് സമരസമിതിക്കാര്‍ ആരോപിക്കുന്നത്.

ima

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top