Advertisement

അഗസ്റ്റ വെസ്റ്റ്‌ലാന്റ്: അഴിമതിയില്ലെന്ന് ഇറ്റാലിയൻ കോടതി, രണ്ടു പ്രതികളെയും വെറുതെവിട്ടു

January 9, 2018
Google News 0 minutes Read
agusta westland two acquitted in connection with agastawestland scam

അഗസ്റ്റ വെസ്റ്റ്‌ലാന്റ് വി.വി.ഐ.പി ഹെലികോപ്റ്ററുകൾ വാങ്ങിയ ഇടപാടിൽ അഴിമതിയില്ലെന്ന് ഇറ്റാലിയൻ കോടതിയുടെ വിധി. അഴിമതി നടന്നുവെന്ന് വ്യക്തമായ തെളിവില്ലാത്തതിനാൽ പ്രതികളായ ഗ്വസെപ് ഓർസി, ബ്രൂണോ സ്പാങ്‌നോളിനി എന്നിവരെ വെറുതെവിടുന്നതായും കോടതി ഉത്തരവിട്ടു.

യു.പി.എ സർക്കാരിന്റെ കാലത്ത് നടത്തിയ ഇടപാടിൽ അഴിമതിയുണ്ടെന്ന ആരോപണത്തിൽ മേലാണ് ഇറ്റാലിയൻ കോടതി കേസെടുത്തിരുന്നത്. ഇവർക്കു നേരെ ചമുത്തിയിരുന്ന കണക്കിൽ ക്രമക്കേടോ, കൈക്കൂലിയോ നടന്നിട്ടില്ലെന്ന് മിലാൻ കോടതി വ്യക്തമാക്കി.

ഇന്ത്യയിലും കേസ് നിലവിലുണ്ട്. സി.ബി.ഐ ആണ് കേസ് അന്വേഷിക്കുന്നത്. ഇറ്റാലിയൻ കോടതി വിധി കേസിലെ ബാധിക്കില്ലെന്ന് സി.ബി.ഐ വ്യക്തമാക്കി. ഇരുവർക്കെതിരെയും ഞങ്ങളിൽ ശക്തമായ കേസുകളുണ്ടെന്നും ഞങ്ങളുടെ അന്വേഷണം സ്വതന്ത്രമായിരിക്കുമെന്നും സി.ബി.ഐ പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here