അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റർ ഇടപാട് കേസിൽ ബിജെപിക്ക് മറുപടിയുമായി കോണ്‍ഗ്രസ്

അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റർ ഇടപാട് കേസിൽ ബിജെപിക്ക് മറുപടിയുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയാന്‍ ക്രിസ്റ്റ്യന്‍ മിഷേലിന് മേല്‍ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് സമ്മര്‍ദ്ദം ചെലുത്തുകയാണ്. മീഷേലും അഭിഭാഷകനും തമ്മിൽ കുറിപ്പ് കൈമാറിയതിനെ കോൺഗ്രസുമായി ബന്ധിപ്പിക്കുന്നത് എന്തിനാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ചോദിച്ചു.
അഗസ്ത വെസ്റ്റ്ലാൻഡിന്‍റുമായുള്ള മോദിയുടെ ബന്ധം മറച്ച് പിടിക്കാന്‍ കള്ളന്‍റെ കരച്ചിലാണ് പ്രധാനമന്ത്രി നടത്തുന്നതെന്നും സുര്‍ജ്ജേവാല പറഞ്ഞു.അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ ചോദ്യം ചെയ്യലിനിടെ മിസ്സിസ് ഗാന്ധിയുടെ പേര് പറഞ്ഞതായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്നലെ കോടിതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഏത് ഗാന്ധിയെയാണ് ഉദ്ദേശിച്ചതെന്നും, ഏത് സാഹചര്യത്തിലാണ് പേര് പറഞ്ഞതെന്നും വ്യക്തമാക്കാന്‍ ഇഡി തയ്യാറായിരുന്നില്ല. അതേസമയം പരാമര്‍ശം സോണിയ ഗാന്ധിയെ ഉദ്ദേശിച്ചാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. ഇതിന് മറുപടിയുമായാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജ്ജേവാല ഇന്ന് മാധ്യമങ്ങളെ കണ്ടത്.
അതേസമയം ക്രിസ്റ്റ്യന്‍ മിഷേല്‍ മിസ്സിസ് ഗാന്ധിയെന്ന് പറഞ്ഞത് ഇന്ദിര ഗാന്ധിയെ ഉദ്ദേശിച്ചാണെന്നും, മിഷേലിന്റെ പിതാവിന് പരിചയമുണ്ടായിരുന്ന രാഷ്ട്രീയ നേതാക്കളെ സംബന്ധിച്ചുള്ള ചോദ്യത്തിനാണ് ഈ മറുപടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here