Advertisement

വഴിക്കടവ് വാഹനാപകടം; കാരണം ഡ്രൈവര്‍ക്ക് വന്ന പക്ഷാഘാതം

January 9, 2018
Google News 0 minutes Read

രണ്ട് വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ വഴിക്കടവ് വാഹനാപകടത്തിന് കാരണം ലോറി ഡ്രൈവര്‍ക്ക് പക്ഷാഘാതം വന്നതെന്ന് സൂചന.  അപകടത്തിന് മുമ്പ് പക്ഷാഘാതമുണ്ടായതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 65 കാരനായ ഡ്രൈവര്‍ മുസ്തഫയെ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന് മുമ്പ് തന്നെ ഇയാള്‍ക്ക് പക്ഷാഘാതം ഉണ്ടായെന്നാണ് ഡോക്ടര്‍മാര്‍  അറിയിച്ചത്.

സ്‌കൂള്‍ കുട്ടികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ 2 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു മണിമൂളി ജിഎച്ച്എസ്സ്എസ്സിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. കര്‍ണ്ണാടകയില്‍ നിന്ന് കൊപ്രയുമായി വന്ന ടോറസ്  ലോറിയാണ് അപകടം ഉണ്ടാക്കിയത്. നിയന്ത്രണം വിട്ട ലോറി ആദ്യം ഓട്ടോറിക്ഷയിൽ ഇടിച്ച് പിന്നീട് ബസിൽ ഇടിച്ചിട്ടാണ് വിദ്യാർഥികളുടെ ഇടയിലേക്ക് പാഞ്ഞ് കയറിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here