കാലിഫോർണിയയിൽ കനത്ത മണ്ണിടിച്ചിൽ; 13 മരണം

കാലിഫോർണിയയിൽ ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 13 പേർ മരിച്ചു. 20 ലേറെപ്പേർക്ക് പരിക്കേറ്റു. 163 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ തന്നെ പരിക്കേറ്റവരിൽ നാലു പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.
വെള്ളപ്പൊക്കത്തിൽ പ്രദേശവാസികൾക്ക് വീടുകൾ നഷ്ടമായി. ഇവിടേക്കുള്ള പ്രധാനപാതകളുടെ ചിലഭാഗങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയത് രക്ഷാപ്രവർത്തനത്തിന് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുംപെട്ട് കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്, മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയുണ്ട്, അധികൃതർ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here