വഞ്ചിച്ച ഭര്‍ത്താവിനെ ഭാര്യയും അമ്മയും ചേര്‍ന്ന് പിടികൂടി

കാമുകിയോടൊപ്പം കറങ്ങാന്‍ പോയ ഭര്‍ത്താവിനെ ഭാര്യയും അമ്മയും ചേര്‍ന്ന് പിടികൂടി. ലണ്ടനിലാണ് സംഭവം. ഇന്ത്യന്‍ വംശജരാണ് വീഡിയോയില്‍ ഉള്ളത്. രണ്ട് കുട്ടികളുള്ള ഇയാള്‍ കാമുകിയുമൊന്നിച്ച് യാത്ര തിരിച്ചതിന് പിന്നാലെ ഭാര്യയും അമ്മയും പിന്നാലെയെത്തി പിടികൂടുകയായിരുന്നു.നോര്‍ത്താംപ്ടണ്‍ ഷെയറിലെ വെല്ലിങ്ബറോയില്‍ നിന്നുമാണ് യുവാവ് ഡോവറിലെ പ്രീമിയറിന്നിലെത്തിയത്. ഇരുന്നൂറ്റിയമ്പതോളം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഇരുവരും കാമുകീകാമുകന്മാരെ പിടികൂടിയത്.
ഭാര്യയുടെ അമ്മയാണ് ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. കാമുകിയുടെ അടുത്ത് ചെന്ന് കരഞ്ഞ് സംസാരിക്കുന്നതിനിടെ നിങ്ങള്‍ തമ്മിലുള്ള ബന്ധം എന്താണെന്ന് ചോദിക്കുന്നുണ്ട്. യുവാവിനോട് സംസാരിക്കൂ എന്നാണ് ഇതിന് മറുപടിയായി കാമുകി പറയുന്നത്. ഇതിനിടെ ഭാര്യയെ അനുനയിപ്പിക്കാന്‍ യുവാവ് ശ്രമിക്കുന്നുണ്ടെങ്കിലും ഭാര്യ തന്നെ വെറുതേ വിടണമെന്നും ഇല്ലെങ്കില്‍ പോലീസിനെ വിളിക്കുമെന്ന് പറയുന്നതും വീഡിയോയില്‍ കാണാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here