Advertisement

സഹകരണ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ ഉയർത്തി

January 10, 2018
Google News 0 minutes Read

സഹകരണ ബാങ്കുകളിൽ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് കാൽശതമാനം ഉയർത്തി. ബുധനാഴ്ച തുടങ്ങുന്ന നിക്ഷേപസമാഹരണം മുൻനിർത്തിയാണിത്. പ്രാഥമിക സഹകരണ സംഘങ്ങൾ, ജില്ലാ സംസ്ഥാന സഹകരണ ബാങ്കുകൾ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണ്.

നിലവിലെ പലിശനിരക്കിൽ ഡിസംബർ 16 മുതൽ കുറവ് വരുത്തിയിരുന്നു. എന്നാൽ പലിശനിരക്ക് ആകർഷകമല്ലാത്തത് ഫെബ്രുവരി ഒൻപത് വരെ നടക്കുന്ന നിക്ഷേപസമാഹരണത്തെ ബാധിക്കുമെന്ന ആശങ്കയെത്തുടർന്നാണ് നടപടി.

15 മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശയിൽ വർധനയില്ല. മറ്റെല്ലാ സ്ഥിരനിക്ഷേപങ്ങൾക്കും പലിശകൂടും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here