Advertisement

ഐഎച്ച്ആര്‍ഡി നിയമനം;വി.എസിന്റെ മകന്‍ കുറ്റവിമുക്തന്‍

January 10, 2018
Google News 0 minutes Read

ഐഎച്ച്ആര്‍ഡി നിയമന വിവാദത്തില്‍ വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍ കുമാര്‍ കുറ്റവിമുക്തനെന്ന് വിജിലന്‍സ്. തിരുവനന്തപുരം വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. അരുണ്‍ കുമാറിന് നിയമനവും സ്ഥാനകയറ്റവും നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. അച്യുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്താണ് നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് നിയമസഭാ സമിതി കണ്ടെത്തിയത്. അതേതുടര്‍ന്നാണ് വിജിലന്‍സ് കേസ് എടുത്തത്. തുടര്‍ന്നുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് കോടതി അംഗീകരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here