മാധ്യമസ്വാതന്ത്ര്യം പൂർണമായും ഉറപ്പാക്കണം;സുപ്രീംകോടതി

രാജ്യത്തു മാധ്യമങ്ങൾക്കു പൂർണമായ തോതിൽ അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യം അനുവദിക്കണമെന്നു സുപ്രീംകോടതി. അഴിമതി പുറത്തുകൊണ്ടുവരുന്ന റിപ്പോർട്ടുകളിൽ ആർക്കെങ്കിലും ഇതുമായി ബന്ധമുണ്ടെന്നു പറയുന്നത് അപകീർത്തിയായി കാണാനാവില്ലെന്നും നിരീക്ഷിച്ചു.
തെറ്റായ വാർത്ത നൽകി തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്ന ബിഹാർ മുൻ മന്ത്രിയുടെ മകളുടെ ഹർജി പരിഗണിക്കവെയാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി. വൈ. ചന്ദ്രചൂഡ്, എ. എം. ഖാൻവിൽകാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. 2010 ൽ ബിഹാറിൽ നടന്ന വിവാദഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട റിപ്പോർട്ടിലാണ് അപകീർത്തിപ്പെടുത്തുന്നതായി ബോധിപ്പിച്ച് ഇവർ കോടതിയെ സമീപിച്ചത്.
should ensure freedom of press says sc
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here