പനി ബാധിച്ച് ഗര്‍ഭിണി മരിച്ചു, ചികിത്സാ ചെലവ് 18ലക്ഷം രൂപ

ഹരിയാനയില്‍ പനി ബാധിച്ച് മരിച്ച യുവതിയുടെ വീട്ടുകാര്‍ക്ക് ആശുപത്രി അധികൃതര്‍ നല്‍കിയത് ഞെട്ടിക്കുന്ന ബില്‍. 22ദിവസത്തെ ചികിത്സയ്ക്ക് 18ലക്ഷം രൂപയാണ് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടത്. ചികിത്സയ്ക്കിടെ യുവതി മരിക്കുകയും ചെയ്തു. ഫരീദാബാദിലെ ഏഷ്യന്‍ ആശുപത്രിയാണ് ഇത്രയും വലിയ ബില്ല് നല്‍കിയിരിക്കുന്നത്. ആശുപത്രിയ്ക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് യുവതിയുടെ വീട്ടുകാരും ബന്ധുക്കളും.
ചികിത്സയ്ക്കിടെ യുവതിയ്ക്ക് ടൈഫോയിഡ് പിടിപെട്ടിരുന്നു. പിന്നീട് ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. മൂന്ന് ലക്ഷം രൂപ അടച്ചാല്‍ മാത്രമേ ശസ്ത്രക്രിയ നടത്തൂവെന്ന് ഇവര്‍ അറിയിച്ചിരുന്നു. മൂന്ന് ലക്ഷം രൂപയ്ക്ക് പുറമെ പല ബില്ലുകളിലായി 12ലക്ഷത്തോളം രൂപ ഇവര്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. അവസാന ബില്ലില്ലാണ് ഇത്രയും തുക കാണിച്ചിരിക്കുന്നത്.
Haryana: A pregnant woman, suffering from fever, died at Faridabad’s Asian Hospital. Hospital administration handed over bill of Rs 18 Lakh to her family for a 22-days treatment. Relatives demand an investigation against hospital administration. (08.01.2018) pic.twitter.com/hKY1yLgUSj
— ANI (@ANI) January 11, 2018
hospital bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here