തോമസ് ചാണ്ടിയുടെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

കായല്‍ കൈയ്യേറ്റ കേസില്‍ തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ബെഞ്ച് മാറ്റം സംബന്ധിച്ച് തോമസ് ചാണ്ടി നല്‍കിയ കത്ത് പരിശോധിക്കാനാണ് കോടതി ഹര്‍ജി പരിശോധനയില്‍ മാറ്റം വരുത്തിയത്. ആര്‍.കെ അഗര്‍വാള്‍, എ.എം.സപ്രേ എന്നിവരുടെ ബെഞ്ചില്‍ നിന്ന് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്ന തോമസ് ചാണ്ടി തന്റെ ആവശ്യം കഴിഞ്ഞ ബുധനാഴ്ച പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സുപ്രീം കോടതി ഹര്‍ജി പരിഹണിക്കാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. കായല്‍ കൈയ്യേറ്റ കേസില്‍ കേരള ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ നിയോഗിച്ച ബെഞ്ചായിരുന്നു ആര്‍.കെ അഗര്‍വാള്‍, എ.എം സപ്രേ എന്നിവരടങ്ങിയത്. ആ ബെഞ്ച് മാറ്റണമെന്ന ആവശ്യമാണ് കഴിഞ്ഞ ബുധനാഴ്ച തോമസ് ചാണ്ടി പിന്‍വലിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here