Advertisement

അനുരജ്ഞന നീക്കവുമായി ചീഫ് ജസ്റ്റിസ്

January 12, 2018
Google News 0 minutes Read
Supreme court controversy

സുപ്രീം കോടതിയില്‍ നിന്ന് പ്രതിഷേധവുമായി പുറത്തിറങ്ങിയ നാല് ജഡ്ജിമാരുമായി അനുരജ്ഞനത്തിലെത്താന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ശ്രമിക്കുന്നു. ചീഫ് ജസ്റ്റിസിന്റെ പ്രതിനിധികളായ രണ്ട് ജഡ്ജിമാര്‍ ചെലമേശ്വര്‍ അടക്കമുള്ള പ്രതിഷേധമുയര്‍ത്തിയ നാല് ജഡ്ജിമാരെയും കാണുന്നു. അവര്‍ക്കൊപ്പമുള്ള ചര്‍ച്ചയില്‍ അനുരജ്ഞനത്തിനുള്ള സാധ്യതകള്‍ക്കാണ് ദീപക് മിശ്ര ശ്രമിക്കുന്നത്. ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, നാഗേശ്വര്‍റാവു എന്നിവരെയാണ് പ്രതിഷേധക്കാരുമായി സംസാരിക്കാന്‍ ചീഫ് ജസ്റ്റിസ് നിയോഗിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരും അനുരജ്ഞനത്തിന്റെ പാതയാണ് ആഗ്രഹിക്കുന്നത്. ജൂഡിഷ്യറിയെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാല്‍ പ്രതിഷേധക്കാര്‍ക്കെതിരെ നടപടി എടുത്ത് വിഷയം കൂടുതല്‍ വഷളാക്കാന്‍ സര്‍ക്കാരും ചീഫ് ജസ്റ്റിസും ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇത്രയുംവലിയ പ്രതിഷേധവുമായി രംഗത്തെത്തിയ ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന്റെ അനുരജ്ഞന നീക്കത്തോട് എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നതിനെ അപേക്ഷിച്ചിരിക്കും വരും മണിക്കൂറുകളിലെ പ്രശ്‌നങ്ങളുടെ തീവ്രത.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here