ചീഫ് ജസ്റ്റിസ് മാധ്യമങ്ങളെ കാണും

നാല് ജഡ്ജിമാര്‍ സുപ്രീം കോടതിയില്‍ നിന്ന് ഇറങ്ങി വാര്‍ത്തസമ്മേളനം വിളിച്ച അസാധാരണ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉടന്‍ മാധ്യമങ്ങളെ കാണും. രണ്ട് മണിക്ക് മാധ്യമങ്ങളുമായി ചീഫ് ജസ്റ്റിസ് കൂടികാഴ്ച നടത്തും. അറ്റോര്‍ണി ജനറലിനൊപ്പമാണ് ദീപക് മിശ്രയുടെ കൂടികാഴ്ച. അതേസമയം,അസാധാരണമായ വാര്‍ത്ത സമ്മേളനം വിളിച്ച് ചീഫ് ജസ്റ്റിസിനെതിരെയും സുപ്രീം കോടതിയിലെ നിലവിലെ സംവിധാനങ്ങള്‍ക്കെതിരെയും പ്രതിഷേധം അറിയിച്ച നാല് ജഡ്ജിമാരെ പിന്താങ്ങി മറ്റ് ജഡ്ജിമാരും രംഗത്തെത്തി. ജുഡീഷ്യറിയുടെ പ്രതിച്ഛായ തകര്‍ന്നുവെന്നാണ് ജഡ്ജിമാരുടെ അഭിപ്രായം. അതിനാലാണ് വാര്‍ത്തസമ്മേളനം നടത്തുന്നതെന്നും ജഡ്ജി ചെലമേശ്വര്‍ നേരത്തേ പറഞ്ഞിരുന്നു. മെഡിക്കല്‍ കോഴ വിവാദത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നടത്തിയ നിയമപരമായ ഇടപെടലിനെ കുറിച്ചും ജഡ്ജിമാര്‍ക്ക് എതിര്‍പ്പുകളുണ്ട്. ഇത്തരത്തില്‍ പ്രതിഷേധം ആളികത്തുന്ന സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസിന്റെ വാര്‍ത്തസമ്മേളനം കൂടുതല്‍ ചര്‍ച്ചയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനോട് സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here