കുഞ്ഞിന്റെ കരച്ചില്‍ പോലും അരിശം കൊള്ളിച്ചു; പ്രസവശേഷം കടന്നുപോയ അവസ്ഥയെ കുറിച്ച് സെറീനാ വില്യംസ്

കായിക ലോകം ഏറെ ആഘോഷിച്ചതാണ് സെറിനാ വില്യംസിന്റെ അമ്മ റോള്‍. സ്പോര്‍ട്സിനൊപ്പം തന്നെ സെലിബ്രിറ്റി ഫെയിം കൂടിയുള്ള സെറീനയുടെ കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും സൈബര്‍ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍ ആ ചിത്രങ്ങളെടുക്കുമ്പോഴെല്ലാം താരം തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായി അവസ്ഥയെ നേരിടുകയായിരുന്നു. സെറീന തന്നെയാണ് പ്രസവ ശേഷം താന്‍ അനുഭവിച്ച അവസ്ഥകളെ കുറിച്ച് തുറന്ന് പറച്ചില്‍ നടത്തിയിരിക്കുന്നത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന ഈ ആശുപത്രി വാസത്തെ കുറിച്ച് താരം തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.
സിസേറിയനീലൂടെ കുഞ്ഞിന് ജന്മം നല്‍കിയ ശേഷം തന്റെ ശരീരത്തില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിക്കുന്നതായി താരം തന്നെയാണ് മനസിലാക്കിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് തന്റെ ശ്വാസകോശത്തിലും അടിവയറ്റിലും രക്തം കട്ട പിടിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഒന്നിലധികം ഓപ്പറേഷന് വിധേയയാകേണ്ടി വന്നു സെറീനയ്ക്ക്. ആ സന്ദര്‍ഭങ്ങളിലെല്ലാം കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു താരം. കുഞ്ഞിന്റെ കരച്ചില്‍ പോലും അന്ന് സമ്മാനിച്ചത് അസ്വസ്ഥതകളായിരുന്നു, നിഷേധാത്മകചിന്തകള്‍ കൊണ്ട് മനസ്സ് നിറയുക, ഒരു നിമിഷം താന്‍ ആരാണെന്ന് പോലും മറന്നുപോവുക തുടങ്ങിയ അതി സങ്കീര്‍ണ്ണമായ മാനസികാവസ്ഥകള്‍!!
കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അരിശം പിടിക്കുന്ന തൊട്ടടുത്ത നിമിഷം തന്നെ അതോര്‍ത്തുള്ള കുറ്റബോധം. മനസിന്റെ താളം തെറ്റിപോയെന്നുപോലും സംശയിച്ച നാളുകള്‍. തന്റെ അമ്മ നല്‍കിയ പിന്തുണയാണ് ഈ അവസ്ഥകളില്‍ നിന്ന് കരകയറാന്‍ തന്നെ സഹായിച്ചതെന്ന് സെറീന പറയുന്നു. ബൈബിള്‍ വായിച്ച് പ്രത്യാശ നിറയ്ക്കാനാണ് അമ്മ ഉപദേശിച്ചത്. അത് അക്ഷരം പ്രതി അനുസരിച്ചു. അങ്ങനെ മനസിന്റെ പ്രശാന്തത തിരിച്ച് കിട്ടി. പഴയ ജീവിതത്തിലേക്ക് പതുക്കെ മടങ്ങിയെന്നും താരം പറയുന്നു.
സെറീനയുടെ ഗര്‍ഭകാലത്തിനും പ്രസവത്തിനും ശേഷമുള്ള ഫോട്ടോ ഷൂട്ടുകള്‍ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ മാതൃത്വം ആസ്വദിക്കേണ്ട ആ നല്ല സമയത്ത് ഇത്പോലെ കയ്പ്പേറിയ ഒരു കാലഘട്ടത്തിലൂടെ താരം കടന്ന് പോയതെന്നാണ് പുറം ലോകം അറിയുന്നത്.
അലക്സീസ് ഒളിംപിയ ഒഹാനിയന്‍ ജൂനിയര്‍ എന്ന മകളുടെ ജനനശേഷമാണ് അലക്സീസ് ഒഹാനിയേയുടേയും സെറീനയും വിവാഹം കഴിഞ്ഞ നവംബര്‍ മാസത്തില്‍ ഔദ്യോഗികമായി നടന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here