സൈനാബിനെ കൊല്ലും മുമ്പ് നിരവധി തവണ ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്

ഏഴുവയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പാക്കിസ്ഥാനില്‍ പ്രതിഷേധം ശക്തമാകുന്നു. സൈനാബ് അമിന്‍ എന്ന ഏഴു വയസ്സുകാരിയെയാണ് ഖുറാന്‍ ക്ലാസിന് പോകവെ ഒരാള്‍ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്നത്. പെണ്‍കുട്ടി ഇയാളോടൊപ്പം പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പ്രതിഷേധത്തിനിടെ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെ രണ്ട് പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. കുറ്റവാളിയെ 24മണിക്കൂറിനകെ പിടികൂടണമെന്ന് ഭരണകൂടം പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറ്റവാളിയെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് അറുപത് ലക്ഷത്തോളം രൂപയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
സമാനമായ രീതിയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി 12 മരണങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. സൈനാബിന്റെ മൃതദേഹം മാലിന്യകൂമ്പാരത്തില്‍ നിന്നാണ് കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. മരിക്കുന്നതിന് മുമ്പായി നിരവധി തവണ കുട്ടിയെ അക്രമി പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
ഉംമ്ര തീര്‍ത്ഥാടനത്തിനായി സൈനാബിന്റെ മാതാപിതാക്കള്‍ പോയപ്പോഴായിരുന്നു സംഭവം. ബന്ധുവിന്റെ വീട്ടിലാക്കിയ ശേഷമാണ് ഇവര്‍ ഉംമ്രയ്ക്കായി പോയത്. കുറ്റവാളിയെ പിടികൂടാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണ് മാതാപിതാക്കള്‍. ജനുവരി അഞ്ചിനാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. അതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നതും. കാസൂര്‍ ജില്ലയില്‍ ആദ്യമായല്ല ഇത്തരത്തിലുള്ള കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 12 വയസുകാരിയായ കുട്ടിയെ ഇത്തരത്തില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. സമാന രീതിയിലുള്ള 12മത്തെ കേസാണ് സൈനാബിന്റേത്. സൈനാബിന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയ ഡിഎന്‍എ മറ്റ് അഞ്ച് കേസുകളില്‍ നിന്ന് ലഭിച്ച ഡിഎന്‍എയുമായി സാമ്യമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here