Advertisement

കെ കെ രാമചന്ദ്രൻ നായർ എംഎല്‍എ അന്തരിച്ചു

January 14, 2018
Google News 0 minutes Read
ramachandran nair

ചെങ്ങന്നൂർ എംഎൽഎ കെ കെ രാമചന്ദ്രൻ നായർ(65) അന്തരിച്ചു . ഇന്ന് പുലർച്ചെ നാല് മണിയോടെ ചെന്നൈയിലായിരുന്നു അന്ത്യം . ഭൗതിക ശരീരം നാളെ(15/1/18) രാവിലെ 9 മണിമുതൽ 10.30 വരെ വി ജെ ടി ഹാളിൽ പൊതുദർശനത്തിന് വക്കും.
തുടർന്ന് വിലാപയാത്രയായി ചെങ്ങന്നൂരിലേക്ക് കൊണ്ട് പോകും.സംസ്കാരം വൈകിട്ട് 5 മണിക്ക്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സിപിഎം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി അംഗമാണ് . പിസി വിഷ്ണുനാഥിനെ പരാജയപ്പെടുത്തിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here