പോലീസാ പ്രൊഫഷണല്‍ റൗഡിയാ? കട്ടക്കലിപ്പില്‍ ജ്യോതിക

ജ്യോതിക പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്ന നാച്ചിയാറിന്റെ ട്രെയിലര്‍ പുറത്ത്. ടീസറില്‍ കണ്ട ജ്യോതികയുടെ അതേ റഫ് ആന്റ് ടഫ് പോലീസ് കഥാപാത്രമാണ് ട്രെയിലറിലേയും ഹൈലൈറ്റ്. 1980 ല്‍ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് നാച്ചിയാര്‍ എന്ന ചിത്രം ഒരുക്കുന്നത്. കുടുംബത്തിലെ ഒന്‍പത് പേരെ കൊന്ന കൊലപാതകിയെ കുറിച്ചുള്ള കഥയാണ് ചിത്രം. ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും ബാലയുടേത് തന്നെയാണ്. ജിവി പ്രകാശാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇളയരാജയുടേതാണ് സംഗീതം.
നവംബര്‍ 14നാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്.ടീസറിന്റെ അവസാനം ജ്യോതിക തെറി പറയുന്നത് വ്യാപകമായി വിമര്‍ശനം ഏറ്റ് വാങ്ങിയിരുന്നു.
naachiyar trailer
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here