അണ്ടര്‍19 ലോകകപ്പ്; ഇന്ത്യന്‍ ടീം ജയത്തോടെ തുടങ്ങി

ന്യൂസിലാന്‍ഡില്‍ നടക്കുന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ടീം വിജയത്തോടെ തേരോട്ടം തുടങ്ങി. ശക്തരായ ഓസ്‌ട്രേലിയയെ 100 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യയുടെ കുഞ്ഞന്‍മാര്‍ ഇന്നത്തെ താരങ്ങളായത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സ് നേടി. എന്നാല്‍ രണ്ടാമത് ബാറ്റിംഗിനിറങ്ങിയ ഓസീസ് നിര 228 റണ്‍സിന് ഇന്ത്യയ്ക്ക് മുന്‍പില്‍ അടിയറവ് പറഞ്ഞു. 42.5 ഓവറില്‍ 228 റണ്‍സിന് ഓസ്‌ട്രേലിയയുടെ എല്ലാവരും പുറത്താകുകയായിരുന്നു. കമ്‌ലേഷ് നാഗര്‍കൊട്ടിയും ശിവം മാവിയും ഇന്ത്യയ്ക്കായി മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ക്യാപ്റ്റന്‍ പൃഥ്വി ഷാ(94), മന്‍ജോത് കല്‍റ(86), ശുഭ്മന്‍ ഗില്‍ (63) എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 328 റണ്‍സ് നേടിയത്. ഓസീസിന് വേണ്ടി ജാക്ക് എഡ്വേര്‍ഡ്‌സ് 73 റണ്‍സ് നേടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here