ആലുവയില്‍ റെയില്‍പ്പാളത്തില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകി

railway crack

ആലുവയ്ക്ക് സമീപം റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം പാതയില്‍ റെയില്‍ ഗതാഗതം വൈകി. ആലുവ പുളിഞ്ചുവടിന് സമീപമാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ പിടിച്ചിട്ടു. ഇപ്പോള്‍ താത്കാലിക അറ്റ കുറ്റപ്പണി പൂര്‍ത്തിയാക്കിയിരിക്കുകയാണ്.  ഇപ്പോള്ഡ പാതയിലൂടെ തീവണ്ടികള്‍ കടത്തി വിടുന്നുണ്ട്. വേഗത കുറച്ചാണ് ട്രെയിനുകള്‍ കടന്ന് പോകുന്നത്.

railway crack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top