ശ്രീജിത്ത് മുഖ്യമന്ത്രിയെ കണ്ടു; സമരം തുടരും

ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റ് പടിക്കല്‍ 766 ദിവസമായി സമരം ചെയ്യുന്ന ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്തുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒന്നും ഇനി ചെയ്യാനില്ലെന്ന മറുപടിയാണ് തനിക്ക് ലഭിച്ചതെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് സാങ്കേതികമായ ചില ബുദ്ധിമുട്ടുകളുണ്ട്. സര്‍ക്കാര്‍ ചെയ്യാവുന്നതെല്ലാം ചെയ്തു. ഇനി സിബിഐയാണ് അന്വേഷിക്കേണ്ടത്. ചെയ്യാവുന്ന കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. കമ്മീഷനിലുള്ള ആളുകളെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന ആവശ്യം കോടതിയാണ് ചെയ്യേണ്ടത്. അതിനായ് കോടതിയെ സമീപിക്കാം. കോടതിയെ സമീപിക്കാന്‍ എല്ലാ കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും അനുകൂലമായി കൂടെ നില്‍ക്കുമെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. അത് മാത്രമാണ് സര്‍ക്കാരിന് ചെയ്യാന്‍ കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. സിബിഐ അന്വേഷണം സാധ്യമാക്കുമെന്ന ഉറപ്പും ശ്രീജിത്തിന് മുഖ്യമന്ത്രി നല്‍കി. എന്നാല്‍ മുഖ്യമന്ത്രിയുടെ വാക്കുകളില്‍ പൂര്‍ണ്ണ തൃപ്തനല്ലെന്നും സിബിഐ അന്വേഷണം ആരംഭിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്നുമാണ് ശ്രീജിത്തിന്റെ തീരുമാനം. മരണം വരെ സമരം ചെയ്യാനും താന്‍ തയ്യാറാണെന്ന് ശ്രീജിത്ത് മാധ്യമങ്ങളെ അറിയിച്ചു. അമ്മയോടും സഹോദരിയോടും ഒപ്പമാണ് ശ്രീജിത്ത് മുഖ്യമന്ത്രിയെ കണ്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here