Advertisement

ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം; ഹര്‍ജി നാളെ പരിഗണിക്കില്ല

January 15, 2018
Google News 0 minutes Read
B.H loya

ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള സൊറാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹമരണത്തെ സംബന്ധിച്ചുള്ള ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കില്ല. ഈ ഹര്‍ജി നാളെ പരിഗണിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. എന്നാല്‍ നാളെ പരിഗണിക്കുന്ന ഹര്‍ജികളുടെ കൂട്ടത്തില്‍ ഈ ഹര്‍ജി ഇല്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍. ജ​ഡ്ജി ലോ​യ​യു​ടെ മ​ര​ണം ഗൗ​ര​വ​വ​മു​ള്ള വി​ഷ​യ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി, സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ക​ര​ണം ആ​രാ​ഞ്ഞി​രു​ന്നു. കേ​സി​ൽ ഒ​രു ക​ക്ഷി​യു​ടെ മാ​ത്രം വാ​ദം കേ​ട്ടി​ട്ട് കാ​ര്യ​മി​ല്ല. എ​ല്ലാ ക​ക്ഷി​ക​ളു​ടെ​യും വാ​ദം കേ​ൾ​ക്ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ജ​സ്റ്റീ​സു​മാ​രാ​യ അ​രു​ണ്‍ മി​ശ്ര, എം.​എം. ശാ​ന്ത​ന​ഗൗ​ഡ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here