Advertisement

ബാഗ്ദാദിൽ ഇരട്ട ബോംബ് സ്‌ഫോടനം; 38 മരണം

January 16, 2018
Google News 1 minute Read
baghdad suicide bombings

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തിൽ 38ലേറെ പേർ കൊല്ലപ്പെട്ടു. നൂറ് കണക്കിന് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല

ബാഗ്ദാദിലെ അൽ തയ്‌റാൻ സ്‌ക്വയറിൽ തിങ്കളാഴ്ചയാണ് ആക്രമണം നടന്നത്. ശരീരത്തിൽ ബോംബ് ഘടിപ്പിച്ച 2 ചാവേറുകൾ ജനത്തിരക്കേറിയ ഭാഗത്ത് പൊട്ടിത്തെറിക്കുകയായിരുന്നു. 38 പേർ മരിച്ചതായാണ് പൊലീസ് പറയുന്നത് നിരവധി പേരുടെ നില ഗുരുതരമാണ്.

മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കുറഞ്ഞത് 16 പേർ കൊല്ലപ്പെട്ടെന്നും 65 പേർക്ക് പരിക്കേറ്റതായും ഇറാഖ് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. സദർ സിറ്റിക്കും അൽ ജുമരിയ്യ പാലത്തിനും സമീപമുള്ള കിഴക്കൻ ബാഗ്ദാദിലെ സുപ്രധാന കേന്ദ്രമാണ് അൽ തയ്‌റാൻ. ഭീകരാക്രമണത്തെ തുടർന്ന് ഇവിടേക്കുള്ള റോഡുകളെല്ലാം അടച്ചു.

baghdad suicide bombings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here