ക്രിമിനലുകള്‍ക്ക് ആശുപത്രിയില്‍ സുഖചികിത്സയെന്ന് റിപ്പോര്‍ട്ടുകള്‍

ടി.പി വധക്കേസിലെയും കതിരൂര്‍ മനോജ് വധക്കേസിലെയും പ്രതികള്‍ക്ക് കണ്ണൂരിലെ ആശുപത്രിയില്‍ സുഖചികിത്സയെന്ന് പ്രമുഖ മാധ്യമത്തിന്റെ റിപ്പോര്‍ട്ടുകള്‍. ചികിത്സയുടെ ദൃശ്യങ്ങളടക്കമാണ് മാധ്യമം ഈ വാര്‍ത്ത പുറത്തുവിട്ടത്. ചട്ടങ്ങള്‍ പാലിക്കാതെയാണ് ചികിത്സ ഒരുക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലക്കേസിലെ പ്രതികളായ കെ.സി രാമചന്ദ്രന്‍, ടി.സി രതീഷ് തുടങ്ങിയ സിപിഎമ്മിന്റെ അണികളായ പ്രതികളെല്ലാം മൂന്ന് മാസത്തോളമായി ആയുര്‍വേദ ആശുപത്രിയിലാണ് ചികിത്സയുടെ പേരില്‍ ജയില്‍ വാസം ആഘോഷിക്കുന്നത്. കുറ്റവാളികള്‍ക്ക് ഒരുക്കേണ്ട സുരക്ഷക്രമീകരണങ്ങള്‍ ഇല്ലാതെയാണ് എല്ലാവരും ആശുപത്രിയില്‍ കിടക്കുന്നത്. പലര്‍ക്കും വീടുകളില്‍ പോകാനും പോലീസ് സൗകര്യമൊരുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂര്‍ ആയുര്‍വേദ ആശുപത്രിയിലാണ് ചികിത്സ തേടിയിരിക്കുന്നത്. ഇതേ പ്രതികള്‍ ജയിലില്‍ ആയിരിക്കേ തന്നെ സോഷ്യല്‍ മീഡിയയില്‍ ഇടപെട്ടത് വലിയ വിവാദമായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതേ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതും മുന്‍പ് വിവാദമായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here