Advertisement

ടി.പി. കേസ് പ്രതികളെ ജയില്‍ മാറ്റി

February 18, 2018
Google News 0 minutes Read
jail

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ ട്രൗസര്‍ മനോജ്, അണ്ണന്‍ സിജിത്ത് എന്നിവരെ ഡയില്‍ മാറ്റി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് ഇരുവരെയും മാറ്റിയിരിക്കുന്നത്. ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി മനോജ് നല്‍കിയ അപേക്ഷയിലാണ് ട്രൗസര്‍ മനോജിന്റെ ജയില്‍മാറ്റം. കോഴിക്കോട് ജില്ലയുമായി ബന്ധമുള്ള മറ്റൊരു കേസില്‍ റിമാന്‍ഡുള്ളതിനാലാണ് അണ്ണന്‍ സിജിത്തനെ ജയില്‍മാറ്റം നടത്തിയതെന്ന് പോലീസിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വധക്കേസുമായി ബന്ധപ്പെട്ട് ടി.പി. കേസിലെ പ്രതികള്‍ക്കു നേരെ ആരോപണമുയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് ഈ ജയില്‍മാറ്റം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here