സെഞ്ചൂറിയന്‍ പിടിക്കാന്‍ ഇന്ത്യ; ജയിക്കാന്‍ 287 റണ്‍സ്

സെഞ്ചൂറിയനില്‍ നടക്കുന്ന ഇന്ത്യ-സൗത്താഫ്രിക്ക രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 287 റണ്‍സ്. ആദ്യ ഇന്നിംഗ്‌സില്‍ 28 റണ്‍സിന്റെ ലീഡ് നേടിയ സൗത്താഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്‌സ് 258ല്‍ അവസാനിച്ചു. ഡിവില്ലിയേഴ്‌സ് (80), എല്‍ഗര്‍ (61), ഡുപ്ലസി (48) എന്നിവരുടെ കരുത്തിലാണ് സൗത്താഫ്രിക്ക ഭേദപ്പെട്ട രണ്ടാം ഇന്നിംഗ്‌സ് സ്‌കോര്‍ കണ്ടെത്തിയത്. പക്ഷേ ബൗളിംഗിനെ തുണക്കുന്ന സെഞ്ചൂറിയന്‍ പിച്ചില്‍ 287 റണ്‍സ് നേടുക എന്നത് അത്ര ശ്രമകരമല്ല. ശ്രദ്ധയോടെ ബാറ്റ് വീശിയാലേ ഇന്ത്യയ്ക്ക് വിജയതീരം കാണാന്‍ സാധിക്കൂ. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി നാലും ജസ്പ്രിത് ബുമ്‌റ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. ഇഷാന്ത് ശര്‍മ്മ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ആര്‍.അശ്വിന് ഒരു വിക്കറ്റ് നേടാനെ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 16 റണ്‍സ് എടുക്കുന്നതിനിടയില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടു. നാലാം ദിനത്തിലെ അവസാന സെഷനാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്ത്യയ്ക്കും സൗത്താഫ്രിക്കയ്ക്കും ജയത്തിനായ് മത്സരിക്കാന്‍ സെഞ്ചൂറിയനില്‍ ഒരു ദിനം കൂടി അവശേഷിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here