കേന്ദ്ര സര്‍ക്കാര്‍ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കി

ഹജ്ജ് സബ്‌സിഡിക്ക് കൂച്ചുവിലങ്ങിട്ട് മോദി ഭരണകൂടം. സബ്‌സിഡി നിര്‍ത്തലാക്കുമെന്ന് ഹജ്ജ് സബ്‌സിഡി പുനരവലോകന സമിതി യോഗത്തില്‍ നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സബ്‌സിഡി ഘട്ടംഘട്ടമായി നിര്‍ത്തലാക്കാനായിരുന്നു സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് 2012ല്‍ ആവശ്യപ്പെട്ടിരുന്നത്. 700 കോടിയുടെ സബ്‌സിഡിയാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയത്. ഹജ്ജ് സബ്‌സിഡിക്കായി വിലയിരുത്തുന്ന തുക മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികള്‍ക്കായി വിനിയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 2022ന് അകം സബ്‌സിഡി മുഴുവനായും നിര്‍ത്തലാക്കാനായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഹജ്ജ് യാത്രയുടെ വിമാനക്കൂലിക്ക് സര്‍ക്കാര്‍ വിമാനക്കമ്പിനികള്‍ക്ക് നല്‍കുന്നതാണ് ഹജ്ജ് സബ്‌സിഡി എന്നറിയപ്പെടുന്നത്.
Haj subsidy funds will be used for educational empowerment of girls and women of minority community: Minority Affairs Minister Mukhtar Abbas Naqvi pic.twitter.com/p1GmpyyRyg
— ANI (@ANI) January 16, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here