ബോർഡിങ്ങ് പാസെടുത്ത 14 യാത്രക്കാരെ കയറ്റാതെ ഇൻഡിഗോ വിമാനം പറന്നു

ബോർഡിങ് പാസെടുത്ത 14 യാത്രക്കാരെ കയറ്റാതെ ഇൻഡിഗോ വിമാനം പറന്നു. ഇരുപത്തിയഞ്ച് മിനിറ്റ് നേരത്തെയാണ് വിമാനം പറന്നുപൊങ്ങിയത്. ഗോവയിൽ നിന്നും ഹൈദരാബാദിലേക്ക് പോവുന്ന വിമാനം മുന്നറിയിപ്പു പോലും നൽകാതെയാണ് നേരത്തെ പുറപ്പെട്ടതെന്ന് യാത്രക്കാർ പരാതിപ്പെട്ടു.
തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്. 10.50 ന് ഗോവ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട വിമാനം 25 മിനിറ്റ് വൈകി പുറപ്പെടുകയായിരുന്നു. ഹൈദരാബാദിൽ 12.05 ന് എത്തേണ്ട വിമാനം 11.40ന് എത്തുകയും ചെയ്തു.
അതേസമയം യാത്രക്കാരുടെ ആരോപണങ്ങൾ ഇൻഡിഗോ എയർലൈൻസ് അധികൃതർ നിഷേധിച്ചു. പുറപ്പെടുന്നതിനു മുൻപ് നിരവധി തവണ അനൗൺസ്‌മെന്റ് നടത്തിയിരുന്നു. ബോർഡിങ് ഗെയ്റ്റ് 10.25 നാണ് അടച്ചത്. യാത്രക്കാർ 10.33 നാണ് എത്തിയത്. തങ്ങളുടെ ഭാഗത്ത് പിഴവൊന്നും സംഭവിച്ചിട്ടില്ലെന്നും അടുത്ത വിമാനത്തിൽ തന്നെ യാത്ര തടസ്സപ്പെട്ടവർക്ക് അവസരം നൽകിയെന്നും അധികൃതർ വിശദീകരിച്ചു.
IndiGo leaves 14 passengers behind
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!