Advertisement

ലോയ കേസ് സുപ്രീംകോടതിയിൽ; അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

January 16, 2018
0 minutes Read
Justice loya murder case investigation report submitted

ലോയ കേസ് സുപ്രീംകോടതിയിൽ ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് തന്നെ പരിഗണിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടും അന്വേഷണ റിപ്പോർട്ടും കോടതിയിൽ മുദ്രവെച്ച കവറിൽ സമർപ്പിച്ചു.

മഹാരാഷ്ട്ര സർക്കാരാണ് റിപ്പോർട്ടുകൾ സുപ്രീംകോടതിയിൽ സമർപ്പിച്ചത്. രഹസ്യസ്വഭാവം സൂക്ഷിക്കണമെന്ന് മഹാരാഷ്ട്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സുപ്രീം കോടതി ഈയാവശ്യം നിരാകരിച്ചു.

രേഖകൾ കൈമാറണമെന്നും വിശദാംശങ്ങൾ എല്ലാവരും അറിയേണ്ടതാണെന്നും ജസ്റ്റിസ് അരുൺ മിശ്ര ചൂണ്ടിക്കാട്ടി. കേസിൽ അന്വേഷണം ആവശ്യപ്പെട്ട ഹർജിക്കാർക്ക് സമർപ്പിച്ച രേഖകളുടെ കോപ്പികൾ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

റിപ്പോർട്ടിന് മറുപടി നൽകാൻ ഹർജിക്കാർക്ക് 7 ദിവസത്തെ സമയം അനുവദിച്ചു. ഏഴ് ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top